പുതുപ്പള്ളിയില്‍ യു ഡി എഫിന് റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ജനങ്ങളെ കണ്ടാല്‍ അതു മനസ്സിലാവും. എല്ലാവരെയും വിസ്മയിപ്പിക്കുന്ന ഒരു ഭൂരിപക്ഷം പുതുപ്പള്ളിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാരിന് അവകാശപ്പെടാന്‍ ഒന്നുമില്ല. ഓണം വറുതിയില്‍ ആയിരുന്നു. സര്‍ക്കാരിനെ വിലയിരുത്തുമെന്ന് സിപിഎമ്മും യുഡിഎഫും പറഞ്ഞിട്ടുണ്ട്. പുതുപ്പള്ളിയില്‍ നിലത്തിരുന്നാണ് ഉമ്മന്‍ചാണ്ടി നിവേദനങ്ങള്‍ വാങ്ങി അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തത്. ഇത് പുതുപ്പള്ളിയിലെ വോട്ടര്‍മാരില്‍ പ്രകടമാണ്. അവരുടെ തൃപ്തി വോട്ടെടുപ്പില്‍ പ്രതിഫലിക്കും- അദ്ദേഹം മലപ്പുറത്ത് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]