മുതുകാടും യൂസഫലിയും കൈകോര്‍ത്തു; ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായി ആശുപത്രി

മുതുകാടും യൂസഫലിയും കൈകോര്‍ത്തു; ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായി ആശുപത്രി

മലപ്പുറം: ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് മുതുകാടിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് കൈത്താങ്ങാകുന്നത്.

83 കോടി രൂപ ചെലവില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്നതാണ് മുതുകാടിന്റെ സ്വപ്നം. ഇതിനൊപ്പം കാസര്‍കോട് നിന്നും ഭിന്നശേഷിക്കാരായ ആയിരം കുട്ടികളെ ഏറ്റെടുക്കാനും അദ്ദേഹം തയാറെടുക്കുകയാണ്. ഈ പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങിലാണ് പ്രഖ്യാപനവുമായി എം.എ യൂസഫലി എത്തിയത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

‘എന്റെ മരണശേഷവും ഒരുകോടി രൂപവീതം എല്ലാവര്‍ഷവും നിങ്ങളുടെ കയ്യിലെത്തും. അങ്ങനെ വേണമെന്ന് ഞാന്‍ എഴുതിവയ്ക്കും, ഇപ്പോള്‍ ഒന്നരക്കോടി രൂപയും ഞാന്‍ തരുന്നു..’ എം എ യൂസഫ് അലി. ‘പകച്ചുനില്‍ക്കുമ്പോള്‍ ഒരു ദൈവദൂതനെപ്പോലെ യൂസഫ് അലി സാര്‍ വന്നു. പിന്നെ നടന്നതെല്ലാം അവിശ്വസനീയമായിരുന്നു’ മുതുകാടിന്റെ പ്രതികരണം ഇങ്ങനെ.

 

Sharing is caring!