3,000 രൂപയ്ക്ക് പെട്രോളടിച്ച് പൈസ നല്‍കാതെ കാറുടമ മുങ്ങി

3,000 രൂപയ്ക്ക് പെട്രോളടിച്ച് പൈസ നല്‍കാതെ കാറുടമ മുങ്ങി

ചങ്ങരംകുളം:പെട്രോള്‍ പമ്പില്‍ 3,000 രൂപക്ക് ഡീസല്‍ അടിച്ചു പമ്പ് ജീവനക്കാരെനെ കബളിപ്പിച്ച് കാറുടമ മുങ്ങി.കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം.

ചങ്ങരംകുളം തൃശ്ശൂര്‍ റോഡിലെ പെട്രോള്‍ പമ്പില്‍ കാറിലെത്തിയ സംഘം 3000 രൂപക്ക് ഡീസല്‍ അടിക്കുകയായിരുന്നു.ഡീസല്‍ അടിച്ച് കഴിഞ്ഞ ഉടനെ വാഹനം അമിത വേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു.പമ്പ് ജീവനക്കാരന്‍ പുറകെ ഓടിയെങ്കിലും എങ്കിലും കാര്‍ നിര്‍ത്തിയില്ല. സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ജീവനക്കാരെ പറ്റിച്ച് കടന്ന് കളഞ്ഞത്കാറിന്റെ നമ്പര്‍ മാറ്റം വരുത്തിയ നിലയിലാണ്.പമ്പുടമ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കി.

മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം പുതുപൊന്നാനി സ്വദേശി മരിച്ചു

 

Sharing is caring!