ചേകനൂര്‍ മൗലവിയുടെ മകന്‍ അന്തരിച്ചു

ചേകനൂര്‍ മൗലവിയുടെ മകന്‍ അന്തരിച്ചു

തിരൂര്‍: ചേകനൂര്‍ മൗലവിയുടെ മകന്‍ ഫഹദ് ചേകനൂര്‍( 43) നിര്യാതനായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം എറണാകുളത്തു നിന്നു രാത്രി ഒമ്പത് മണിയോടെ സ്വദേശമായ തിരൂരിനു സമീപത്തെ പറവണ്ണയിലെ വീട്ടിലെത്തിക്കും. .കബറടക്കം (തിങ്കള്‍) നാളെ രാവിലെ 10 മണിക്ക്.ഭാര്യ ഫാരിഷ.മാതാവ് :പറവണ്ണ പുതിയാലകത്ത് സുബൈദ സഹോദരങ്ങള്‍:യാസര്‍, പരേതനായ ആസിഫ്, ഫിയാസ്.

 

Sharing is caring!