അടികുളം അപ്പാട വലിയ യാഹൂ സ്മാരക റോഡ് നാടിന് സമർപ്പിച്ചു

താനൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25.7 ലക്ഷം ഉപയോഗിച്ച് നിര്‍മിച്ച ഒഴൂര്‍ ഗ്രാമപഞ്ചായത്തിലെ അടികുളം അപ്പാട വലിയ യാഹൂ സ്മാരക റോഡിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. താനൂര്‍ മണ്ഡലത്തിലെ ഒഴൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയായ റോഡാണ് നാടിന് സമര്‍പ്പിച്ചത്.
കാലങ്ങളായി വെള്ളക്കെട്ടും ദുഷ്‌കരമായ പാതയും കാരണം ദുരിതമനുഭവിച്ചിരുന്ന നാട്ടുകാരുടെ ഏറെ കാലത്തെ സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗത്തിനായിരുന്നു നിര്‍മാണ ചുമതല. ചടങ്ങില്‍ അലവി മുക്കാട്ടില്‍ സ്വാഗതം പറഞ്ഞു. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യുസഫ് കൊടിയേങ്ങല്‍, വൈസ് പ്രസിഡന്റ് സജ്‌ന പാലേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അസ്‌ക്കര്‍ കോറാട്, തറമ്മല്‍ മൊയ്തീന്‍കുട്ടി, പി. ടി. അക്ബര്‍, വാര്‍ഡ് മെമ്പര്‍ കെ.വി. പ്രജിത എന്നിവര്‍ പങ്കെടുത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]