മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടിയുടെ കെട്ടിടം നിർമിക്കും: മന്ത്രി വി.അബ്ദുറഹിമാൻ

മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടിയുടെ കെട്ടിടം നിർമിക്കും: മന്ത്രി വി.അബ്ദുറഹിമാൻ

താനൂര്‍: ദ്വിശതാബ്ദി ആഘോഷിക്കുന്ന മീനടത്തൂര്‍ ഗവ. ഹൈസ്‌കൂളിന് അഞ്ചു കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം’പറയാന്‍ ബാക്കി വെച്ചത് ‘ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളിന്റെ 200 വര്‍ഷ ചരിത്ര പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ മലയാളം സര്‍വ്വകലാശാല അസോസിയേഷന്‍ സെക്രട്ടറി അഞ്ജലി കൃഷ്ണയുടെ പഠന റിപ്പോര്‍ട്ട് മന്ത്രിക്ക് ചടങ്ങില്‍ സമര്‍പ്പിച്ചു.
സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകരെയും ദ്വിശതാബ്ദി ലോഗോ തയ്യാറാക്കിയ ചിത്രകാരന്‍ അസ്ലം തിരൂരിനെയും ചടങ്ങില്‍ ആദരിച്ചു. മലയാളം സര്‍വ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. മഞ്ജുഷ ആര്‍.വര്‍മ്മ മുഖ്യപ്രഭാഷണം നടത്തി. വേങ്ങര മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡിസിലെ അസി. പ്രൊഫ. അബ്ദുറഹിമാന്‍ കറുത്തേടത്ത് മോട്ടിവേഷന്‍ ക്ലാസ് നടത്തി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ചടങ്ങില്‍ എന്‍.പി അബ്ദുല്‍ ലത്തീഫ്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കെ. സല്‍മത്ത് , ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. സിനി, അംഗം നുസ്‌റത്ത് ബാനു, പ്രധാനധ്യാപിക മേഴ്‌സി ജോര്‍ജ് , ഹംസ മീനടത്തൂര്‍, ഉബൈദുള്ള താനാളൂര്‍, പി.ശങ്കരന്‍, കെ.മുഹമ്മദ് കുട്ടി, പരമേശ്വരന്‍ പിള്ള , പി.കുഞ്ഞി മുഹമ്മദ്, കെ.പി. മറിയം , ഷരീഫ് ബാവ ഹാജി പി. അസ്ഹര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!