കക്കാടംപൊയിലിൽ സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു

കക്കാടംപൊയിലിൽ സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു

കക്കാടംപൊയിൽ: കോനൂർ കണ്ടി മരത്തോട് റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം സ്കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊളങ്ങര സ്വദേശി സലാം ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആളെ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!