60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കെ എം സി സി ഭാരവാഹി കസ്റ്റംസ് പിടിയില്‍
കരിപ്പൂര്‍: അറുപത് ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ വിമാനത്താവളത്തില്‍ പിടിയില്‍. ഇയാളില്‍ നിന്നും 1167 ഗ്രാം സ്വര്‍ണമിശ്രിതം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. തുവ്വൂര്‍ മമ്പുഴ സ്വദേശിയായ തയ്യില്‍ മുനീര്‍ബാബു ഫൈസി (39) ആണ് പിടിയിലായത്.
മലപ്പുറത്തിന് അഭിമാനമായി കുതിരയോട്ട മത്സരത്തില്‍ നേട്ടം കൊയ്ത് നിദ അന്‍ജും
ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ഇന്നലെയാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. സൗദി കെ എം സി സി ഭാരവാഹിയായണ് ഇയാളെന്നും പറയപ്പെടുന്നു. നാല് ക്യാപ്‌സ്യൂളുകളിലായി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. ഒരു ലക്ഷം രൂപയാണ് കള്ളക്കടത്ത് സംഘം ഇയാള്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]