ഫുട്‌ബോള്‍ കളിച്ച ശേഷം കാല്‍ കഴുകാനായി കുളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഫുട്‌ബോള്‍ കളിച്ച ശേഷം കാല്‍ കഴുകാനായി കുളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കോഴിക്കോട്: ഫുട്‌ബോള്‍ കളിച്ച ശേഷം കാല്‍ കഴുകാനായി കുളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴിക്കോട് തിരുവണ്ണൂര്‍ ചിറയില്‍ കാലുകഴുകാന്‍ ഇറങ്ങിയ കിനാശ്ശേരി സ്വദേശി അമല്‍ ഫിനാന്‍ (17) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉപേക്ഷിക്കാനായില്ല. മാനാഞ്ചിറ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!