ഒരാഴ്ച്ച മുമ്പ് വിദേശത്തു നിന്നെത്തിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

ഒരാഴ്ച്ച മുമ്പ് വിദേശത്തു നിന്നെത്തിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

തിരൂർ: ബന്ധു വീട്ടിലെത്തിയ യുവാവ് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. രണ്ടത്താണി തവളൻചിന സ്വദേശി തറമൽ പുത്തൻപീടിയേക്കൽ സ്വദേശി ലുഖ്മാന്റെ മകൻ സൽമാനുൽ ഫാരിസ് (26) ആണ് മരിച്ചത്.

വെട്ടം നാരായണപ്പടിയിലെ പാനക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുമ്പാണ് ഇദ്ദേഹം വിദേശത്ത് നിന്നെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം ഖബറടക്കി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!