എയർ ​ഗണ്ണിൽ നിന്നും വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

എയർ ​ഗണ്ണിൽ നിന്നും വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

പൊന്നാനി: ആമയം സ്വദേശി ഷാഫി എന്ന യുവാവ് വെടിയേറ്റു മരിച്ച സംഭവം ആസൂത്രിതമെന്ന് കുടുംബം. പൊലീസ് കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ഷാഫിയുടെ പിതാവ് ഹൈദ്രോസ് കുട്ടിയും കുടുംബവും ആവശ്യപ്പെട്ടു.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സുഹൃത്തിന്റെ വീട്ടില്‍ വെച്ച് ഷാഫി വെടിയേറ്റ് മരിച്ചത്. ഷാഫി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത ഏറെയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ഷാഫിയെ സുഹൃത്ത് സജീവ അഹമ്മദ് നിര്‍ബന്ധിച്ച് വീട്ടിലേക്ക് കൊണ്ടുപോയി എന്നും വെടിയേറ്റ സമയത്ത് ഇദ്ദേഹത്തിന്റെ വീട്ടില്‍ ആരുമില്ലാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നതായും ആസൂത്രിതമായ കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ഷാഫിയുടെ മരണം അബദ്ധത്തില്‍ വെടിപൊട്ടി എന്ന രീതിയിലാക്കി അന്വേഷണം വഴി തിരിച്ചു വിടാനാണ് ശ്രമം നടക്കുന്നത്. ശരിയായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനും ബന്ധുക്കള്‍ തീരുമാനിച്ചു.

Sharing is caring!