മണ്ണാർക്കാടിനടുത്ത് പിതാവിന്റെ കൺമുന്നിൽ മൂന്ന് പെൺമക്കൾ മുങ്ങിമരിച്ചു

മണ്ണാർക്കാടിനടുത്ത് പിതാവിന്റെ കൺമുന്നിൽ മൂന്ന് പെൺമക്കൾ മുങ്ങിമരിച്ചു

മണ്ണാർക്കാട്: മൗലാന നേഴ്സിങ് കോളേജ് വിദ്യാർഥിനയടക്കം ഭീമനാട് മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങിമരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തിലാണ് സംഭവം. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്.

റിൻഷി (18), നിഷിത (26), റമീഷ ( 23 ) എന്നിവരാണ് മരിച്ചത്.  പിതാവിനൊപ്പം കുളത്തിലേക്ക് എത്തിയതായിരുന്നു ഇവർ. പിതാവ് അലക്കുന്നതിനിടെ വെള്ളത്തിൽ ഇറങ്ങിയതായിരുന്നു മൂവരും. കുളിക്കുന്നതിനിടെ ഒരാൾ വെള്ളത്തിൽ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തിൽപെടുകയായിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

മക്കൾ മുങ്ങി താഴുന്നത് കണ്ട് പേടിച്ച് പോയ പിതാവിന് ശബ്ദമുണ്ടാക്കി ആളുകളെ കൂട്ടാനായില്ല. മാത്രമല്ല സമീപത്തൊന്നും ആരുമില്ലാത്തതും രക്ഷാപ്രവർത്തനത്തിന് തടസമായി. ഇതുവഴി പോയ അന്യസംസ്ഥാന തൊഴിലാളിയാണ് കുട്ടികളെ രക്ഷിക്കാനുള്ള പിതാവിന്റെ ശ്രമം കണ്ട് ആളുകളെ വിളിച്ച് കൂട്ടിയത്. വെള്ളത്തിൽ നിന്നും പുറത്തെടുത്തപ്പോൾ ഒരു കുട്ടിക്ക് ജീവനുണ്ടായിരുന്നു. പക്ഷേ ഇവർ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

ബിയ്യം കായലിൽ ആവേശം തീർത്ത് പറക്കും കുതിര ജലരാജാവ്

Sharing is caring!