വിജിലൻസ് വകുപ്പിലെ പുരസ്ക്കാരത്തിന് അർഹരായി മലപ്പുറം ഡി വൈ എസ് പി അടക്കം മൂന്ന് പേർ

വിജിലൻസ് വകുപ്പിലെ പുരസ്ക്കാരത്തിന് അർഹരായി മലപ്പുറം ഡി വൈ എസ് പി അടക്കം മൂന്ന് പേർ

മലപ്പുറം: വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിലെ മികച്ച സേവനത്തിനുള്ള ബാഡ്ജ് ഓഫ് ഓൺ ഫോർ എക്സലന്റ് ഇൻവെസ്റ്റി​ഗേഷൻ ബഹുമതിക്ക് അർഹനായി മലപ്പുറം യൂണിറ്റ് ഡി വൈ എസ് പി ഫിറോസ് എം ഷഫീഖ്. ഇദ്ദേഹത്തിന് പുറമേ ജില്ലയിലെ രണ്ട് പോലീസുകാർക്ക് കൂടി ബഹുമതിക്ക് അർഹരായിട്ടുണ്ട്.

മലപ്പുറം യൂണിറ്റിലെ സീനിയർ സി പി ഒമാരായ പി ബി ജിറ്റ്സ്, കെ സന്തോഷ് എന്നിവരാണ് ബഹുമതിക്ക് അർഹരായത്. 2022 വർഷത്തെ പ്രകടനം കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്. സംസ്ഥാനത്താകെ 21 വിജിലൻസ് ഉദ്യോ​ഗസ്ഥരാണ് ബഹുമതിക്ക് അർഹരായത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!