എയർ ഗണ്ണിൽ നിന്നുള്ള വെടിയേറ്റ് പെരുമ്പടപ്പിൽ യുവാവ് കൊല്ലപ്പെട്ടു
പൊന്നാനി: പെരുമ്പടപ്പിനടുത്ത് ചെറുവല്ലൂരിൽ ഏയർ ഗണിൽ നിന്ന് വേടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി നമ്പ്രാണത്തെൽ ഹൈദ്രോസ് കുട്ടിയുടെ മകൻ ഷാഫി(42) ആണ് വെടിയേറ്റ് മരിച്ചത്.ഞായറാഴ്ച വൈകിയിട്ട് നാലരയോടെയാണ് സംഭവം.
സമീപ വാസിയുടെ വിവാഹത്തിൽ പങ്കെടുത്തതിന് ശേഷം പെരുമ്പടപ്പ് ചെറുവല്ലൂർ കടവിലെ സുഹൃത്തിന്റെ വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ നെഞ്ചത്ത് വെടിയേൽക്കുകയായിരുന്നു. പരുക്കേറ്റ ഷാഫിയെ പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പക്ഷികളെ പിടിക്കാൻ ഉപയോഗിക്കുന്ന എയർഗണിൽ നിന്നാണ് ഷാഫിക്ക് വെടിയേറ്റത്.സുഹൃത്തുക്കൾ തമ്മിൽ ഗൺ പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് നിഗമനം.എറണാംകുളത്ത് ടാക്സി ഡ്രൈവറാണ് ഷാഫി.
പെരുമ്പടപ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സഹോദരങ്ങളുടെ മക്കൾ മമ്പാടിനടുത്ത് ചാലിയാറിൽ മുങ്ങി മരിച്ചു
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]