സഹോദരങ്ങളുടെ മക്കൾ മമ്പാടിനടുത്ത് ചാലിയാറിൽ മുങ്ങി മരിച്ചു

സഹോദരങ്ങളുടെ മക്കൾ മമ്പാടിനടുത്ത് ചാലിയാറിൽ മുങ്ങി മരിച്ചു

നിലമ്പൂർ: മമ്പാട് ഓടക്കലിൽ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വിരുന്നെത്തിയ സഹോദരങ്ങളുടെ മക്കൾ ചാലിയാറിൽ മുങ്ങി മരിച്ചു. മമ്പാട് പന്തലിങ്ങൽ കോട്ടാല മില്ലുംപടിയിലെ കുന്നുമ്മൽ ഹമീദിന്റെ മകൻ റയാൻ (11), ഹമീദിന്റെ അനിയൻ സിദ്ദിഖിന്റെ മകൻ അഫ്താഹ് റഹ്മാൻ (14) എന്നിവരാണ് മരിച്ചത്. നടുവത്ത് ചടങ്ങാംകുളം ജി എൽ പി എസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് റയാൻ. മമ്പാട് എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഫ്താഹ്.

ഓടയ്ക്കൽ റെ​ഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ആയിരംകല്ലു ഭാ​ഗത്ത് വൈകിട്ട് 5.45നാണ് അപകടം. ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ രണ്ടുപേരും ഒഴുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത്. റയാന്റെ മൃതദേഹം ആദ്യം കണ്ടെടുത്തു. അഫ്താഹിനെ വെള്ളത്തിൽ നിന്ന് കരയ്ക്കെത്തിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!