മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് സ്ഥാന ചലനം

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് സ്ഥാന ചലനം

മലപ്പുറം: താനൂര്‍ കസ്റ്റഡിക്കൊല വിവാദത്തിനിടെ മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ് സുജിത് ദാസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി. സെപ്റ്റംബര്‍ 2 മുതല്‍ മലപ്പുറത്തിന്റെ ചുമതല പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് ആയിരിക്കും. ഹൈദരാബാദില്‍ പരിശീലനത്തിന് പോകാനാണ് സര്‍ക്കാര്‍ സുജിത്ത് ദാസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഹൈദരാബാദ് നാഷണല്‍ പൊലീസ് അക്കാദമിയില്‍ സെപ്തംബര്‍ 4 മുതലാണ് പരിശീലനം. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണ് എം.ഡി.എം.എ കേസിലെ പ്രതി താമിര്‍ ജിഫ്രിയെ പിടികൂടിയത്. താമിർ നേരിട്ട ക്രൂര മർദനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ സുജിത് ദാസിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധ മാര്‍ച്ചുകളും ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് നടന്നു. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ നാല് ഡാൻസാഫ് ഉദ്യോ​ഗസ്ഥരെ പ്രതിയാക്കി കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ സുജിത്ത് ദാസിനെ മാറ്റുന്നതിന് സമ്മർദമേറിയിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ഇതിന് പുറമേ എസ്.പി ചാര്‍ജെടുത്ത ശേഷം മലപ്പുറത്ത് ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ വന്ന വലിയ തോതിലുള്ള വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി മുസ്ലിം ലീ​ഗടക്കം പ്രത്യക്ഷ പ്രതിഷേധത്തിലായിരുന്നു. ഇതിന് പുറമേ മറ്റ് ജില്ലകളിലൊക്കെ ഇതേ കാലയളവിൽ ചാർജെടുത്ത ജില്ലാ പോലീസ് മേധാവിമാർ മാറിയിട്ടും ഇദ്ദേഹത്തെ മാറ്റാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ബൈക്കുകൾ കൂട്ടിയിടിച്ച് സി ഐ ടി യു തൊഴിലാളി മരിച്ചു

Sharing is caring!