ആയിരത്തിലധികം ആദിവാസികൾ ഒരുമിച്ച് ഓണം ആഘോഷിച്ചു
നിലമ്പൂർ: നബാര്‍ഡ് കേരളയും , ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറവും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി ” നങ്കോണം 2023 ” ഗുണഭോക്താക്കളുടെ കുടുംബ സംഗമവും , ഓണാഘോഷ പരിപാടിയും നിലമ്പൂര്‍ ഒ സി കെ ഓഡിറ്റോറിയത്തില്‍ നടന്നു. 18 കോളനികളിൽ നിന്നായി 375 കുടുംബങ്ങളിലെ ആയിരത്തിൽ അധികം പേർ ഓണാഘോഷത്തിൽ പങ്കാളികളായി.
ഗുണഭോക്താക്കളുടെ കലാ – കായിക പരിപാടികള്‍ , തനത് നാടന്‍ കലാരൂപങ്ങളുടെ അവതരണം , 60 വയസ്സിന് മുകളിലുള്ള വയോജനങ്ങള്‍ക്കുള്ള ഓണക്കോടി വിതരണം , മികച്ച ആദിവാസി കര്‍ഷകരെ ആദരിക്കല്‍ , ആദിവാസി മേഖലയിലെ കലാ-കായിക പ്രഗത്ഭരെ ആദരിക്കല്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ഓണ സദ്യ, ഓണക്കോടി വിതരണം, എന്നിവയും ഉണ്ടായിരുന്നു. മികച്ച ഊര് വികസന സമിതി ആയി തിരഞ്ഞെടുക്കപ്പെട്ട വളൻതോട് ഊര് വികസന സമിതിക്കു അവാർഡ് വിതരണവും നടന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പി വി അബ്ദുൾ വഹാബ് എം പി ഉദ്ഘാടനം നിർവഹിച്ചു. നബർഡ് ജില്ലാ മാനേജർ എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കാളികാവ് ബ്ലോക്ക് പ്രസിഡന്റ് പി തങ്കമ്മു, കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയൻ, ജെ എസ് എസ് ഡയറക്ടർ വി ഉമ്മർ കോയ, എന്നിവർ സംസാരിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]