മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ നിലമ്പൂരിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ നിലമ്പൂരിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു

നിലമ്പൂർ: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സക്കറിയയെ നിലമ്പൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ ഇദ്ദേഹത്തെ തൃക്കാക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ചെന്ന തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന പേരിൽ നിലമ്പൂർ മുനിസിപ്പാലിറ്റി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്കറിയ നൽകിയ കേസിലാണ് നിലമ്പൂർ പോലീസിൽ ഇന്ന് ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരായത്. ഹൈക്കോടതി കർശന നിർദേശം നൽകിയതിനെ തുടർന്നാണ് ഒരു തവണ അവധിക്ക് ശേഷം ഇന്ന് രാവിലെ ഇദ്ദേഹം നിലമ്പൂർ പോലീസ് സ്റ്റേഷനിലെത്തിയത്. ഇവിടെ വെച്ചാണ് മറുനാടൻ മലയാളിയുടെ തിരുവനന്തപുരം പേട്ടയിലെ ഓഫിസിന്റെ പേരിൽ ബി എസ് എൻ എല്ലിന്റെ വ്യാജരേഖ ചമച്ചെന്ന കേസിൽ അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിറക്കിയതിന്റെ കാലാവധി തീരുന്ന അന്ന് തന്നെയായിരുന്നു ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

Sharing is caring!