ഉംറയ്ക്കെത്തിയ അഞ്ചം​ഗ കുടുംബം വാഹനാപകടത്തിൽ മരിച്ചു

ഉംറയ്ക്കെത്തിയ അഞ്ചം​ഗ കുടുംബം വാഹനാപകടത്തിൽ മരിച്ചു

റിയാദ്: കുവൈത്തിൽ നിന്ന് റിയാദിലേക്ക് ഉംറ തീർഥാടനത്തിനെത്തിയ ഇന്ത്യൻ കുടുംബം അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആറിന് റിയാദിനടുത്ത് തുമാമയിൽ ഹഫ്ന – തുവൈഖ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും സൗദി പൗരൻ ഓടിച്ചന്ന ട്രെയിലറും കൂട്ടിയിടിച്ച് തീപിടിച്ചായിരുന്നു അപകടം. ഫോർഡ് കാർ പൂർണമായും കത്തിയിട്ടുണ്ട്. മൃതദേഹങ്ങളും രേഖകളും ചാരമായി. അഞ്ചു പേരാണ് മരിച്ചത്

ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാൻ ഗൗസ് (നാല്) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്. മറ്റു വിവരങ്ങൾ ലഭ്യമല്ല. കുവൈത്തിൽ നിന്ന് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ വന്നതാണിവർ. മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!