മുതിർന്ന മാധ്യമ പ്രവർത്തകനും മലപ്പുറം പ്രസ് ക്ലബ് മുൻ പ്രസിഡന്റുമായ മാത്യു കദളിക്കാട് അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും മലപ്പുറം പ്രസ് ക്ലബ് മുൻ പ്രസിഡന്റുമായ മാത്യു കദളിക്കാട് അന്തരിച്ചു

പെരിന്തൽമണ്ണ: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ ചീഫ് റിപ്പോര്‍ട്ടറുമായ മാത്യു കദളിക്കാട് (85) അന്തരിച്ചു. ഇന്നു രാവിലെ 8.30നായിരുന്നു അന്ത്യം. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മുന്‍പ്രസിഡന്റാണ്.

പരേതയായ അധ്യാപിക മേരിക്കുട്ടിയാണ് ഭാര്യ. മകന്‍ അഭിലാഷ് ( മാള്‍ട്ട). കോട്ടയം കദളിക്കാട് സ്വദേശിയായ മാത്യു നിലമ്പൂര്‍ സ്വദേശിയാണ്. കരുളായിയിലെ ചോലനായ്ക്കരെക്കുറിച്ച് എഴുതിയ വാര്‍ത്തയാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.സംസ്കാരം ഞായറാഴ്ച രാവിലെ 10ന് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ. ഇന്ന് മൃതദേഹം ഇഎംഎസ് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ രാവിലെ താമസിക്കുന്ന പാണമ്പിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. ഉച്ചയ്ക്ക് 3 മുതൽ 5 വരെ പ്രസ് ക്ലബിൽ പൊതുദർശനം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിലമ്പൂർ മുക്കട്ടയിലെ പെങ്ങളുടെ വീട്ടിലെത്തും. നിലമ്പൂരിലാണ് സംസ്കാര ചടങ്ങുകൾ.

വേങ്ങരയിൽ ഭിന്നശേഷിക്കാരനായ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

Sharing is caring!