വേങ്ങരയിൽ ഭിന്നശേഷിക്കാരനായ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

വേങ്ങരയിൽ ഭിന്നശേഷിക്കാരനായ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

വേങ്ങര: ഭിന്നശേഷിക്കാരനായ മകനെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.മകനെ കൊലപെടുത്തി പിതാവ് മരത്തിൽ തൂങ്ങി യെന്നാണ് സൂചന.ഒതുക്കുങ്ങൽ കുഴിപ്പുറം മീൻകുഴിയിലാണ് സംഭവം.

ജ്യോതീന്ദ്രബാബു, മകൻ ഷാൽബിൻ(26) എന്നിവരാണ് മരിച്ചത്.പിതാവിനൊടപ്പമാണ് മകൻ ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നത്.  രാവിലെ മാതാവ് നോക്കുമ്പോഴാണ് മകനെ മരിച്ച നിലയിൽ കാണുന്നത്. പിതാവിനെ കാൺമാനാണ്ടുയിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപമുള്ള പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

രണ്ടു സഹോദരങ്ങളും മാതാവും അടങ്ങുന്നതാണ് കുടുംബം.വേങ്ങര ഇൻസ്പെക്ടർ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.

താനൂരിന് നേഴ്സിങ് കോളേജടക്കം ഓണ സമ്മാനങ്ങൾ പ്രഖ്യാപിച്ച് വി അബ്ദുറഹിമാൻ

Sharing is caring!