ജില്ലാ പോലീസ് മേധാവിക്കെതിരെ പോസ്റ്റിട്ടതിന് കൊടിഞ്ഞി സ്വദേശിക്കെതിരെ കേസ്‌

ജില്ലാ പോലീസ് മേധാവിക്കെതിരെ പോസ്റ്റിട്ടതിന് കൊടിഞ്ഞി സ്വദേശിക്കെതിരെ കേസ്‌

തിരൂരങ്ങാടി: ജില്ലാ പോലീസ് മേധാവിക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ കൊടിഞ്ഞി സ്വദേശിക്കെതിരെ കേസെടുത്ത് തിരൂരങ്ങാടി പോലീസ്. ജില്ലയില്‍ ഒരു വിഭാഗത്തില്‍ പെടുന്ന സംഘടനകളേയും, പ്രവര്‍ത്തകരേയും ജില്ലാ പോലീസ് മേധാവി കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണെന്ന തരത്തില്‍ പോസ്റ്റിട്ട് അദ്ദേഹത്തിന് മാനഹാനി ഉണ്ടാക്കിയെന്നാണ് കേസ്. തിരുത്തി സ്വദേശി ഷിഹാബിനെതിരെയാണ് കേസ്.

സുജിതയെ കൊന്നത് ക്രൂരമായെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്‌

ജില്ലാ പോലീസ് മേധാവിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തിലാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. ഐ പി സി 153, ഐ ടി ആക്റ്റ് 66 C എന്നീ വകുപ്പുകളടക്കം ചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി നാട്ടില്‍ കലാപം ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റിടുകയായിരുന്നുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!