വടപുറത്ത് കണ്ടത് കടുവയുടെ കാല്‍പാടുകള്‍, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വടപുറത്ത് കണ്ടത് കടുവയുടെ കാല്‍പാടുകള്‍, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നിലമ്പൂർ: മമ്പാട് വടപുറത്ത് കണ്ട കാൽപാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു.. കഴിഞ്ഞ ദിവസം വടപുറത്ത് ചാലിയാർ പുഴക്ക് തീരത്ത് വിവിധ ഇടങ്ങളിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടത്തിയിരുന്നു.

തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.ജാഗ്രത പാലിക്കാൻ വനം വകുപ്പ് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്നും വനം വകുപ്പ് നിർദേശം നൽകി.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!