സംസ്ഥാന ജൂനിയർ ഫുട്ബോളിൽ മലപ്പുറത്തിന് കിരീടം

സംസ്ഥാന ജൂനിയർ ഫുട്ബോളിൽ മലപ്പുറത്തിന് കിരീടം

മലപ്പുറം: സംസ്ഥാന ജൂനിയർ ഫുട്ബാളിൽ മലപ്പുറം ചാമ്പ്യന്മാർ. എറണാകുളത്ത് നടന്ന കലാശക്കളിയിൽ ആതിഥേയരായ എറണാകുളത്തെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് മലപ്പുറം കിരീട നേട്ടം കൈവരിച്ചത്.

സിനാൻ,(രണ്ട് ഗോൾ), അക്ഫൽ, ബോസ്(ഓരോ ഗോൾ) എന്നിവരാണ് മലപ്പുറത്തിൻ്റെ സ്കോറർമാർ. ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്ക് പിന്നിൽ നിന്ന് ശേഷമായിരുന്നു മലപ്പുറത്തിന്റെ തിരിച്ചു വരവ്. മലപ്പുറത്തിന്റെ അജ്സൽ റബീഹ് ആണ് ടൂർണമെന്റിലെ മികച്ച മധ്യനിര താരം. സെമിയിൽ കാസർഗോഡിനെയും ഗ്രൂപ്പ് റൗണ്ടിൽ ഇടുക്കിയേയും കൊല്ലത്തെയും വൻ സ്കോറിന് പരാജയപ്പെടുത്തിയാണ് മലപ്പുറത്തിൻ്റെ മുന്നേറ്റം.കോച്ച് ഷാനിൽ, മാനേജർ ഇസ്മായിൽ. മലപ്പുറത്തിന്റെ ഏഴ് താരങ്ങളെ സംസ്ഥാന പരിശീലന ക്യാംപിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!