കളിക്കുന്നതിനിടെ കല്ലടർന്ന് വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കല്ലടർന്ന് വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: പളളിക്കല്‍ കൂനൂള്‍മാടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ മതിലില്‍ നിന്ന് കല്ല് അടര്‍ന്ന് ദേഹത്ത് വീണ് നാല് വയസ്സുകാരി മരിച്ചു. കൂനോള്‍മാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകള്‍ ഗൗരി നന്ദയാണ് മരണപ്പെട്ടത്.

പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ പടികള്‍ പോലെ അടുക്കിവെച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തില്‍ കല്ല് അടര്‍ന്നു ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

കൂനോള്‍മാട് എ എം എല്‍ പി സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയാണ്. ആറാം ക്ലാസുകാരന്‍ ഗൗതം കൃഷ്ണയാണ് സഹോദരന്‍.

Sharing is caring!