അടിവസ്ത്രത്തിൽ സ്വർണം കടത്തൽ; കരിപ്പൂരിൽ യുവതി പിടിയിൽ

അടിവസ്ത്രത്തിൽ സ്വർണം കടത്തൽ; കരിപ്പൂരിൽ യുവതി പിടിയിൽ

കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിയുടെ പക്കൽ നിന്നും 1112 ​ഗ്രാം സ്വർണ മിശ്രിതം പിടികൂടി. ജിദ്ദയിൽ നിന്നും കരിപ്പൂരിൽ എത്തിയ വെള്ളയ്യൂർ സ്വദേശിനിയായ ഷംല അബ്ദുൽ കരീമിൽ (34) നിന്നാണ് സ്വർണം പിടികൂടിയത്.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താനാണ് ഇവർ ശ്രമിച്ചത്. ഇവരിൽ നിന്നും പിടികൂടിയ സ്വർണ മിശ്രിതത്തിൽ നിന്നും 973.88 ​ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. വിപണിയിൽ 60 ലക്ഷം രൂപ വിലവരും പിടികൂടിയ സ്വർണത്തിന്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!