തുവ്വൂരില്‍ യുവതിയെ കൊന്ന് കുഴിച്ച് മൂടിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു

തുവ്വൂരില്‍ യുവതിയെ കൊന്ന് കുഴിച്ച് മൂടിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു

വണ്ടൂര്‍: യുവതിയെ കണ്ട് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും, പിതാവും, സഹോദരങ്ങളുമടക്കം അറസ്റ്റിലായി. ഇന്നലെയാണ് തുവ്വൂര്‍ പള്ളിപറമ്പ് സ്വദേശിയായ മാങ്കൂത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിത ((35)യുടെ മൃതദേഹം ഇവരുടെ വീട്ട് വളപ്പില്‍ നിന്നും കണ്ടെത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി തുവ്വൂര്‍ മണ്ഡലം സെക്രട്ടറി വിഷ്ണു, പിതാവ് മുത്തു എന്ന കുഞ്ഞുണ്ണി, സഹോദരന്‍മാരായ വൈശാഖ്, വിവേക് (ജിത്തു), ഇവരുടെ സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് അറസ്റ്റിലായത്.

സുജിതയെ കാണാതായ 11ന് തന്നെയാണ് കൊലപാതകം നടന്നത്. വിഷ്ണു കടം വാങ്ങിയ പണം സുജിത തിരികെ ചോദിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇതു തിരികെ നല്‍കാമെന്ന് പറഞ്ഞാണ് സുജിതയെ വീട്ടിലേക്ക് വിളിച്ചത്. ഇവിടെ വെച്ച് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കി. പിന്നീട് സഹോദരങ്ങളുടേയും സുഹൃത്തിന്റെയും സഹായത്തോടെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ടുവെന്നാണ് വിഷ്ണു മൊഴി നല്‍കിയത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

കൊലപാതകത്തിന് ശേഷം സുജിതയുടെ ആഭരണങ്ങള്‍ ഊരിയെടുത്ത് ഇവര്‍ വിറ്റിരുന്നു. സുജിതയുടെ ഫോണിലേക്ക് അവസാനമായി വന്ന കോള്‍ വിഷ്ണുവിന്റേതായിരുന്നു. ഇതിന് ശേഷം ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫായി. വിഷ്ണുവിന്റെ വീടിന് സമീപം വെച്ചായിരുന്നു ഇത്. പിന്നീട് കുറേ നേരത്തേക്ക് വിഷ്ണുവിന്റെ ഫോണില്‍ നിന്നും കോളുകള്‍ ഒന്നും വിളിച്ചിരുന്നില്ല. ഇത്തരം സംശയങ്ങളാണ് ഇയാളിലേക്ക് പോലീസിനെ എത്തിച്ചത്.

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

Sharing is caring!