5000 ജൈവകൃഷിയിടം പദ്ധതിയുമായി മഅദിന്‍ പബ്ലിക് സ്‌കൂൾ

5000 ജൈവകൃഷിയിടം പദ്ധതിയുമായി മഅദിന്‍ പബ്ലിക് സ്‌കൂൾ

മലപ്പുറം: കര്‍ഷക ദിനത്തിന്റെ ഭാഗമായി മഅദിന്‍ പബ്ലിക് സ്‌കൂളിന് കീഴില്‍ ഒരുക്കുന്ന അയ്യായിരം ജൈവകൃഷിയിടം പദ്ധതിക്ക് തുടക്കമായി. വിഷരഹിതമായ പച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറക്ക് കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തലുമാണ് പദ്ധതിയുടെ ലക്ഷ്യം. വെണ്ട, ചീര, മുളക്, തക്കാളി, പയര്‍, മത്തന്‍, ചെരങ്ങ, പടവലം, വഴുതന, അമര തുടങ്ങിയ വിവിധ തരം കാര്‍ഷിക വിഭവങ്ങളാണ് ജൈവ കൃഷിയിലൂടെ തയ്യാറാക്കുന്നത്. വിളവെടുപ്പിലൂടെ ലഭിക്കുന്ന വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിദ്യാര്‍ത്ഥി കാര്‍ഷിക ചന്ത സംഘടിപ്പിക്കും.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പദ്ധതിയുടെ ഉദ്ഘാടന കര്‍മം സ്‌കൂള്‍ ലീഡര്‍ ശഹീദ് പെരുമ്പറമ്പ് തന്റെ വീട്ടില്‍ നിര്‍വ്വഹിച്ചു. കാര്‍ഷിക രംഗത്ത് വിവിധ സംഭാവനകള്‍ നല്‍കിയ മൊയ്തീന്‍ ഹാജി അച്ചനമ്പലം വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി പാഠങ്ങള്‍ പകര്‍ന്ന് നല്‍കി. സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും പദ്ധതിയുടെ ഭാഗമാകും. കൃഷിത്തോട്ടങ്ങളുടെ മേല്‍നോട്ടത്തിന് സമിതികള്‍ രൂപീകരിച്ചു. പ്രിന്‍സിപ്പള്‍ സൈതലവിക്കോയ അദ്ധ്യക്ഷനായി. മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ്, അബൂത്വാഹിര്‍ അദനി, ഇക്കോ ക്ലബ്ബ് കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ബാരി കിഴിശ്ശേരി, റഷീദ പെരിന്തല്‍മണ്ണ, നിഷ മച്ചിങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!