ബാം​ഗ്ലൂരിൽ വാഹനാപകടത്തിൽ തിരൂർ സ്വദേശി മരിച്ചു

ബാം​ഗ്ലൂരിൽ വാഹനാപകടത്തിൽ തിരൂർ സ്വദേശി മരിച്ചു

തിരൂർ: ബാം​ഗ്ലൂരിലുണ്ടായ വാഹനാപകടത്തിൽ തിരൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. അബ്ദുൽ സലാം-നസീറ ദമ്പതികളുടെ മകൻ മുഹമ്മദ് മുസമ്മിൽ (23) ആണ് മരിച്ചത്.

മുസമ്മിൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിയുന്നതിനിടെ ധരിച്ചിരുന്ന ഹെൽമെറ്റ് തെറിച്ചു പോവുകയും റോഡിൽ തലയിടിച്ച് വീണു പരുക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാം​ഗ്ലൂരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!