കാവനൂരിന്റെ സ്വന്തം കുട്ടി പട്ടാളം: ‘കിഡ്സ് കമാൻഡോ കാവന്നൂർ’ പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കി

കാവനൂരിന്റെ സ്വന്തം കുട്ടി പട്ടാളം: ‘കിഡ്സ് കമാൻഡോ കാവന്നൂർ’ പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കി

അരീക്കോട്: കാവനൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തയാറാക്കിയ ‘അക്ഷരമിഠായി’ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച ‘കിഡ്‌സ് കമാൻഡോ കാവനൂരിന്റെ’ ആദ്യ ബാച്ച് പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കി. പഞ്ചായത്തിലെ വിദ്യാർഥികളിൽ ആത്മവിശ്വസവും അച്ചടക്ക ശീലവും വളർത്തി മൂല്യബോധമുള്ള കുട്ടികളായി മാറ്റുക, ലഹരി മാഫിയകളുടെ പിടിയിൽ നിന്നും വിദ്യാർഥികളെ രക്ഷിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് കിഡ്‌സ് കമാൻഡോ ടീമിന് രൂപം നൽകിയിട്ടുള്ളത്.

കോവിഡിന് ശേഷം വിദ്യാർഥികളിലുണ്ടായ പഠന ബുദ്ധിമുട്ട് പരിഹരിക്കാൻ ജില്ലക്ക് മാതൃകയായ രീതിയിൽ ‘അക്ഷര മിഠായി’ പദ്ധതി നടപ്പാക്കിയ കാവന്നൂർ പഞ്ചായത്തിന്റെ പുതിയ ചുവടുവെപ്പാണ് പുതിയ പദ്ധതി.
എസ്.പി.സി മാതൃകയിൽ കിഡ്‌സ് കമാൻഡോ ടീം വ്യത്യസ്ത പരിശീലനങ്ങൾ പൂർത്തീകരിച്ചാണ് സ്വാതന്ത്ര്യ ദിനത്തിൽ കാവനൂർ അങ്ങാടിയിൽ പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കിയത്.
ബൈക്ക് അപകടത്തിൽ അരീക്കോട്ടുകാരനായ യുവാവ് മരിച്ചു
പഞ്ചായത്തിലെ 12 എൽ.പി, യു.പി സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 120 കുട്ടികളാണ് പരിശീലനങ്ങൾ പൂർത്തിയാക്കിയത്. ഒന്നാംഘട്ടം പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ പാസിങ് ഔട്ട് പരേഡിൽ എം.എസ്.പി മുൻ ഡെപ്യൂട്ടി കമാൻഡന്റ് എ.സക്കീർ സല്യൂട്ട് സ്വീകരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാൻ, വൈസ് പ്രസിഡന്റ് ഷഹർബാൻ ശരീഫ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി സൈഫുദ്ധീൻ, പി.പി ഇബ്രാഹിം മാസ്റ്റർ, അനിത രാജൻ, വാർഡ് മെമ്പർ വി.രാമചന്ദ്രൻ, പഞ്ചായത്ത് ജനപ്രതിനിധികൾ, ബ്ലോക്ക് മെമ്പർ ഇ.പി മുജീബ്, കോർഡിനേറ്റർ അസീസ് മാസ്റ്റർ ഇല്ലകണ്ടി എന്നിവർ പങ്കെടുത്തു.

Sharing is caring!