ബൈക്ക് അപകടത്തിൽ അരീക്കോട്ടുകാരനായ യുവാവ് മരിച്ചു

ബൈക്ക് അപകടത്തിൽ അരീക്കോട്ടുകാരനായ യുവാവ് മരിച്ചു

കൊണ്ടോട്ടി: ആൾട്ടോ കാറിനും പിക്കപ്പ് വാനിനും ഇടയിൽ കുടുങ്ങി ബൈക്ക് യാത്രികൻ മരിച്ചു. അരീക്കോട് പൂങ്കുടി ചിറയിമ്മൽ സി കെ സി അബ്ദുറഹിമാന്റെ മകൻ ജുബൈർ (19) ആണ് മരിച്ചത്.

വാഴക്കാട് ഉൽപ്പംകടവ് ഭാ​ഗത്താണ് അപകടം സംഭവിച്ചത്. ഇന്ന് വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. വാഴക്കാട് ഭാ​ഗത്തു നിന്ന് കക്കോവ് ഭാ​ഗത്തേക്ക് പോവകുയായിരുന്നു ബൈക്കാണ് അപകടത്തിൽ പെട്ടത്. രണ്ടു പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ജുബൈർ തൽക്ഷണം മരിച്ചു. കൂടെയുള്ള ആൾക്ക് നിസാര പരുക്കേറ്റു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!