വിഷ രഹിതമായ കൃഷിത്തോട്ടം നിര്‍മിക്കുന്നതിന് പ്രതിജ്ഞയെടുത്ത് മഅദിന്‍ വിദ്യാര്‍ത്ഥികള്‍

വിഷ രഹിതമായ കൃഷിത്തോട്ടം നിര്‍മിക്കുന്നതിന് പ്രതിജ്ഞയെടുത്ത് മഅദിന്‍ വിദ്യാര്‍ത്ഥികള്‍

മലപ്പുറം : കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മഅദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാര്‍ഷിക പ്രതിജ്ഞയെടുത്തു. പ്രിന്‍സിപ്പള്‍ സൈതലവിക്കോയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . കൃഷിയുടെ ജീവല്‍ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രതിജ്ഞയില്‍ കൃഷിയുടെ സംരക്ഷണം, പ്രചാരണം എന്നിവ ദൗത്യമായി വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു. കാര്‍ഷിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ അച്ചനമ്പലം മൊയ്തീന്‍ ഹാജിയെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആദരിച്ചു. കാര്‍ഷിക വൃത്തിക്ക് പുറമെ നന്നായി ഇംഗ്ലീഷ്, അറബി ഭാഷകള്‍ സംസാരിക്കുന്ന മൊയ്തീന്‍ ഹാജി പുതിയ തലമുറക്ക് പ്രചോദനമാണെന്ന് അദ്ധേഹം പറഞ്ഞു.

കര്‍ഷക ദിന ഭാഗമായി അയ്യായിരം വീടുകളില്‍ ഒരുക്കുന്ന ജൈവ കൃഷിയിടം പദ്ധതിക്ക് വ്യാഴം തുടക്കമാകും. മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ്, വൈസ് പ്രിന്‍സിപ്പള്‍ നൂറുല്‍ അമീന്‍, അബൂത്വാഹിര്‍ അദനി എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!