എടപ്പാളില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എടപ്പാള്‍ കോലളമ്പില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോലളമ്പ് ഹനുമാന്‍കാവ് അമ്പലത്തിനടുത്ത് താമസിക്കുന്ന പയ്യായില്‍ ചങ്ങന്റെ ഭാര്യ തങ്ക (65) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 3.30ഓടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുതിയ വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായി വീടിനോട് ചേര്‍ന്ന് താമസിക്കുന്നതിനായി നിര്‍മിച്ച താല്‍ക്കാലിക ഷെഡിലെ കട്ടിളപ്പടിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ചങ്ങരംകുളം പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]