17 കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

17 കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

മഞ്ചേരി: പതിേേനാഴുകാരിയെ പ്രണയം നടിച്ച് കാറില്‍ തട്ടികൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മംഗലശ്ശേരി സ്രാമ്പിക്കല്‍ ഫര്‍ഷാദ് (23)നെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കിരി അറസ്റ്റ് ചെയ്തത്.

പാണ്ടിക്കാട് റോഡിലെ വ്യാപാര സമുച്ചയത്തിന് സമീപത്തു നിന്ന് മുള്ളമ്പാറ സ്വദേശിനിയായ പെണ്‍കുട്ടിയെ കാറില്‍ കയറ്റി മാലാംകുളത്ത് വ്യൂ പോയിന്റില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് നസീറ പ്രതിയെ ഈ മാസം 25 വരെ റിമാന്റ് ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!