ചെങ്ങണ മലയിൽ പൊന്ന് വിളയിച്ച് നാട്ടു നന്മ കൃഷികൂട്ടം

ചെങ്ങണ മലയിൽ പൊന്ന് വിളയിച്ച് നാട്ടു നന്മ കൃഷികൂട്ടം

മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ നാട്ടുനന്മ കൃഷിക്കൂട്ടം ഉത്പാദിപ്പിച്ച 35 ഏക്കർ സ്ഥലത്തെ പച്ചക്കറി വിളവെടുപ്പ് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ നാട്ടുനന്മ എന്ന പേരിൽ മൂല്യ വർധിത ഉൽപ്പന്നങ്ങളാക്കി വിപണിയിൽ ഇറക്കണമെന്നും, അതിനുവേണ്ട എല്ലാവിധ സഹായങ്ങളും കൃഷിവകുപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു. കാർഷിക പരിശീലനത്തിനായി കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്കും തായ്‌ലന്റിലേക്കും 2023ൽ തന്നെ ഒരു സംഘത്തെ അയക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ.യു.എ ലത്തീഫ് എംഎൽഎ അധ്യക്ഷനായി.

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവന്റെ കീഴിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം രൂപീകരിച്ച നാട്ടുനന്മ കൃഷി കൂട്ടായ്മയാണ് കൂമംകുളത്തെ ചെങ്ങണ മലയിൽ 35 ഏക്കറിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തിട്ടുള്ളത്. വെണ്ട, മത്തൻ, ചുരങ്ങ, പച്ചമുളക്, വെള്ളരി, കുമ്പളം, കപ്പ തുടങ്ങി വ്യത്യസ്ത ഇനം പച്ചക്കറികളാണ് കൃഷി ചെയ്തിട്ടുള്ളത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
പഞ്ചായത്തിലെ മുതിർന്ന കർഷകരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അസ്കർ ആമയൂർ, പഞ്ചായത്ത് പ്രസിഡൻറ് ഷാഹിദ മുഹമ്മദ്, ഡെപ്യൂട്ടി കളക്ടർ എസ് ബീന, പ്രിൻസിപ്പൽ കൃഷി ഓഫീസർ എൻ.എം മുഹമ്മദ് സക്കീർ , കൃഷി ഓഫീസർ കെ സുബൈർ ബാബു, വി എം ഷൗക്കത്ത് ഇ.ടി മോയിൻകുട്ടി, ഇ.അബുഹാജി, ഇ. പ്രഭാകരൻ, വിനോദ് കുമാർ , സാബു സെബാസ്റ്റ്യൻ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Sharing is caring!