യു ഡി എഫിന്റെ ഉപതിരഞ്ഞെടുപ്പ് വിജയം സർക്കാർ വിരുദ്ധ വികാരമെന്ന് വി എസ് ജോയ്

യു ഡി എഫിന്റെ ഉപതിരഞ്ഞെടുപ്പ് വിജയം സർക്കാർ വിരുദ്ധ വികാരമെന്ന് വി എസ് ജോയ്

മലപ്പുറം: ജില്ലയിൽ ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സർക്കാർ വിരുദ്ധ വികാരമാണെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് അഭിപ്രായപ്പെട്ടു. സർക്കാരിന്റെ കൊടിയ അഴിമതിക്കും ക്രമസമാധന തകർച്ചയ്ക്കും വിലക്കയറ്റത്തിനും എതിരെ ഉള്ള വിധി എഴുത്താണ് ജനങ്ങൾ നൽകിയതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് വാര്‍ഡ്, തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കംപുറം വാര്‍ഡ്, പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശ്ശേരി വാര്‍ഡ്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് ഡിവിഷന്‍ എന്നീ നാല് വാർഡുകളിലാണ് യു.ഡി.എഫ് വമ്പിച്ച വിജയം നേടിയത്.
കൊണ്ടോട്ടിയിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു
വിജയിച്ച യു.ഡി.എഫിന്റെ സ്ഥാനാര്ഥികള്ക്കും വോട്ടർമാർക്കും ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു എന്നും വി എസ് ജോയ് കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!