കൊണ്ടോട്ടിയിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു

കൊണ്ടോട്ടിയിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു

കൊണ്ടോട്ടി: എയര്‍പോര്‍ട്ട് ജങ്ഷന് സമീപം നീറ്റാണിമ്മലില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ടു. ഐക്കരപ്പടി പുതുക്കോട് സ്വദേശികളായ രണ്ട് പേരാണ് മരണപ്പെട്ടത്. മേലെ പുതുക്കാട് സ്വദേശികളായ ടി.വി നിഹാല്‍ (19), അംജദ് (19) എന്നിവരാണ് മരിച്ചത്.

ദേശീയ പാതയില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. മുന്നില്‍ പോവുകയായിരുന്ന മിനി പിക്കപ്പ് ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ സ്‌കൂട്ടര്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇടിക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
തെറിച്ച് വീണ ഇരുവരെയും നാട്ടുകാര്‍ ഉടന്‍ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Sharing is caring!