ഇന്ന് നാട്ടിലേക്ക് വരാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

അരീക്കോട്: ഇന്ന് നാട്ടിലേക്ക് വരാനിരുന്ന അരീക്കോട് സ്വദേശി സൗദിയിലെ ഹുഫൂഫിലെ മുനൈസിലയിൽ ഹൃദയാഘാതം മൂലം മരിച്ചു. കുനിയിൽ സ്വദേശി ഇയ്യക്കാട്ടിൽ അരവിന്ദൻ (56) ആണ് മരിച്ചത്.
ഇന്ന് നാട്ടിലേക്ക് വരാനായി ടിക്കറ്റെടുത്ത് യാത്രയ്ക്ക് തയ്യാറെടുക്കുന്ന സമയത്തായിരുന്നു മരണം. ആറ് മാസം മുമ്പ് ബൈപ്പാസ് സർജറി കഴിഞ്ഞ് സൗദിയിൽ ജോലിക്ക് തിരിച്ചെത്തിയതായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി സൗദിയിൽ കാർപെന്റർ ജോലി ചെയ്ത് വരികയായിരുന്നു. അമ്മയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]