തമീർ ജിഫ്രിയുടെ കസ്റ്റഡി മരണം, ജില്ലാ പോലീസ് മേധാവിയെ പ്രതികൂട്ടിലാക്കി കെ പി എ മജീദ്
താനൂർ: തമീർ ജിഫ്രിയെ കസ്റ്റഡിയിൽ മർദിച്ച് കൊലപ്പെടുത്തിയത് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡെന്ന് കെ പി എ മജീദ്. വളരെ നിർദയമായ രീതിയിലുള്ള മർദനമാണ് തമീർ ജിഫ്രിക്ക് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ചേളാരിയിൽ നിന്നും പിടികൂടിയ തമീറിനെതിരെ കേസ് റജിസ്റ്റർ ചെയ്യുന്നത് താനൂർ പോലീസ് സ്റ്റേഷനിലാണ്. മാത്രമല്ല താനൂർ പോലീസ് സ്റ്റേഷന്റെ പരിധിയിൽ നിന്നും പിടികൂടിയെന്ന രീതിയിലാണ് പോലീസ് എഫ് ഐ ആർ തയ്യാറാക്കിയത്. ലഹരി വിരുദ്ധ സ്കാഡിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വരുന്നത്. പലരേയും പിടികൂടി മർദിക്കുകയും വിവിധ സ്റ്റേഷനുകളിലായി കേസ് റജിസ്റ്റർ ചെയ്യുക എന്നിവ ഇവരുടെ കീഴിൽ നടക്കുന്നുണ്ടെന്നും കെ പി എ മജീദ് ആരോപിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
തമീറിനെ പിടികൂടിയതും ചോദ്യം ചെയ്തതും മരണപ്പെട്ട വിവരവുമടക്കം അദ്ദേഹത്തിന് കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഇതിന്റെ പിന്നലെ യഥാർഥ കുറ്റക്കാരെ കണ്ടെത്താൻ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]