ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ കാരുണ്യ ഹസ്തവുമായി ചർക്ക സംഘടന

ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ കാരുണ്യ ഹസ്തവുമായി ചർക്ക സംഘടന

കരിപ്പൂർ: ചർക്ക അസ്സറ്റ് ഫോർ ഹ്യൂമൺ എന്ന സംഘടന ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ അഞ്ച് ലക്ഷം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ സം​ഘടിപ്പിക്കുന്നു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കരിപ്പൂർ തറയിട്ടാലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു.

സഹജീവികളുടെ പ്രയാസങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോവാൻ പൊതുപ്രവർത്തകർക്ക് സാധ്യമല്ല, ഏത് സാഹചര്യത്തിലും നിരാലംബരായ മനുഷ്യരോടൊപ്പം ചേർന്ന്നിൽക്കാൻ സാധിക്കുന്നതാവണം രാഷ്ട്രീയം. ഉമ്മൻ ചാണ്ടി കാണിച്ച മാതൃകയും അതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഒരുമൊബൈൽ മോർച്ചറിയും, അഞ്ച് ഇലക്ട്രിക്കൽ വീൽചെയറുകളും, പത്ത് സാധാ വീൽ ചെയറുകളും, പതിനഞ്ച് നെബുലൈസറുകളും, പത്ത് ഓക്സി പൾസ് മീറ്ററുകളും ഉൾപ്പെടെയുള്ള സാമഗ്രികളാണ് കൈമാറുന്നത്. ചർക്ക ചെയർമാൻ റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു.
ഡി സി സി പ്രസിഡന്റ് വി എസ് ജോയി, കെ.പി.സി സി സെക്രട്ടറിമാരായ വി.എ കരിം, കെ.പി.അബ്ദുൽ മജീദ്, കെ.പി. നൗഷാദ് അലി, പി.എ. ചെറീത്, പി. നിധീഷ്,പി.കെ. നൗഫൽ ബാബു, അലി മോൻ തടത്തിൽ, ലത്തീഫ് കൂട്ടാ ലുങ്ങൽ,ഷറഫു മാസ്റ്റർ, സാഹിർ മാസ്റ്റർ, നൗഷിർ കല്ലട, റിയാസ് കല്ലൻ, കെ.കെ.ആലിബാപ്പു, വി.ചേക്കു, ഗഫൂർ പള്ളിക്കൽ, ഫൈസൽ ആലുങ്ങൽ, ചെമ്പൻ ജലാൽ എന്നിവർ പ്രസംഗിച്ചു.

Sharing is caring!