മുസ്ലിം ലീ​ഗ് എന്നും വിശ്വാസി സമൂഹത്തോടൊപ്പമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീ​ഗ് എന്നും വിശ്വാസി സമൂഹത്തോടൊപ്പമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എല്ലാ മത വിഭാഗങ്ങളെ സംബന്ധിച്ചും വിശ്വാസം പ്രധാനമാണെന്നും ഈ വിശ്വാസങ്ങളെ പരസ്പരം ബഹുമാനിക്കാനും കഴിയണമെന്ന് മുസ്ലീ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് വിരുദ്ധമായ ചർച്ചകൾ ഉണ്ടാകുന്നത് ശരിയല്ല. സ്പീക്കറുടേത് വഴിമരുന്നിട്ടുകൊടുക്കുന്ന സ്റ്റേറ്റെമെന്റ് ആയിപ്പോയി. ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു.

വർഗീയ വിഭജനം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന ഒരു സാഹചര്യമാണ് രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നത്.പല സംസ്ഥാനങ്ങളും ഇപ്പോൾ ഇതിന്റെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ ഇങ്ങിനെയൊരു ചർച്ച തുടർന്നു കൊണ്ടുപോകുന്നത് നിർഭാഗ്യകരമാണ്.
ഹോട്ടൽ മുറിയിൽ ഒളി ക്യാമറ വെച്ച് ദമ്പതികളുടെ ചിത്രം പകർത്തിയ തിരൂർ സ്വദേശി പിടിയിൽ
വിശ്വാസികളുടെ വികാരം മാനിച്ചേ വർത്തമാനം പറയാൻ പാടുള്ളൂ എന്നതാണ് മുസ്‌ലിം ലീഗിന്റെ നിലപാട്. ലീഗ് വിശ്വാസികളുടെ പാർട്ടിയാണ്.പരാമർശം പിൻവലിക്കണോ വേണ്ടയോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടത്.എന്തുതന്നെയായാലും ഇത് സംബന്ധിച്ച ചർച്ചകൾ ആരോഗ്യകരമല്ല എന്നാണ് അഭിപ്രായം.എൻ.എസ് എസ് എപ്പോഴും മതേതര കാഴ്ചപ്പാട് പുലർത്തിക്കൊണ്ടു തന്നെ വിശ്വാസം സംരക്ഷിക്കാൻ ശ്രമിക്കുന്ന സംഘടനയാണ് .എൻ.എസ് .എസ് വിഭാഗീയതക്ക് കൂട്ടു നിൽക്കും എന്ന് കരുതുന്നില്ല.അതെ സമയം വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ അവർ മുന്നിൽ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!