മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചു

മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചു

മഞ്ചേരി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരണപ്പെട്ടു. മഞഅചേരി ചുള്ളക്കാട് ജി യു പി സ്കൂൾ റിട്ട. പ്രധാനധ്യാപകൻ മേലാക്കം സഹൃദയ ന​ഗറിൽ നിവേദ്യം വീട്ടിൽ രാമനാഥൻ (86), സഹോദരി സഹൃദയന​ഗർ പ്രണവം വീട്ടിൽ വത്സല (82) എന്നിവരാണ് രണ്ടു മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. ‌

മലപ്പുറം താമരക്കുഴിയിൽ പരേതരായ മാധവൻ നായർ, മാധവി ദമ്പതികളുടെ മക്കളാണ്. ഇരുവരുടേയും സംസ്ക്കാരം ഇന്ന് നടന്നു. മഞ്ചേരി ചുള്ളിക്കാട് ജി യു പി സ്കൂളിന് വേണ്ടി രാമനാഥൻ നിർമിച്ച് നൽകിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസമാണ് നടന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!