വിവാദങ്ങൾക്കിടെ സമസ്ത-ലീ​ഗ് നേതാക്കളുടെ സംയുക്ത യോ​ഗം ചേർന്നു

വിവാദങ്ങൾക്കിടെ സമസ്ത-ലീ​ഗ് നേതാക്കളുടെ സംയുക്ത യോ​ഗം ചേർന്നു

മലപ്പുറം: ആനുകാലിക വിഷയങ്ങളിൽ സമസ്തയുടെ നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ഇന്നലെ ചർച്ച നടത്തി. അടുത്ത് തന്നെ കൂടാൻ നിശ്ചയിച്ച ദിവസത്തിൽ യോ​ഗത്തിലെ അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതാണെന്നും നേതാക്കൾ അറിയിച്ചു. അതിനിടയിൽ അനാരോഗ്യകരമായ ചർച്ചകളോ പ്രസ്താവനകളോ പ്രസംഗങ്ങളോ ആരിൽ നിന്നും ഉണ്ടാവരുതെന്ന് നേതാക്കൾ അറിയിച്ചു.

യോഗത്തിൽ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, കൊയ്യോട് ഉമർ മുസ്‌ലിയാർ, എം.ടി അബ്ദുള്ള മുസ്‌ലിയാർ,പ്രൊഫസർ ആബിദ് ഹുസ്സൈൻ തങ്ങൾ എം. എൽ. എ, ഡോ.ബഹാവുദ്ധീൻ നദ്‌വി, എ.വി അബ്ദുറഹിമാൻ ഉസ്താദ്, വാക്കോട് മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ, പി.എം അബ്ദുസ്സലാം ബാഖവി, എന്നിവർ പങ്കെടുത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!