ഭിക്ഷാടന മാഫിയയുടെ കയ്യിലകപ്പെട്ട പോത്തുകല്ലിലെ ആദിവാസി യുവതിയേയും മക്കളേയും കണ്ടെത്തി

ഭിക്ഷാടന മാഫിയയുടെ കയ്യിലകപ്പെട്ട പോത്തുകല്ലിലെ ആദിവാസി യുവതിയേയും മക്കളേയും കണ്ടെത്തി

നിലമ്പൂർ: പോത്ത്കല്ലു നിന്ന് രണ്ട് വർഷം മുമ്പ് കാണാതായ അമ്മയേയും മക്കളേയും ഭിക്ഷാടന മാഫിയയുടെ പിടിയിൽ നിന്നും രക്ഷിച്ച് പോലീസ്. പോത്തുകല്ലിലെ കുനിപ്പാല ആദിവാസി കോളനിയിൽ നിന്നുമാണ് രണ്ടു വർഷം മുമ്പ് ഇവരെ കാണാാതായത്.

ഭിക്ഷാടന മാഫിയയുടെ പിടിയിലകപ്പെട്ട ആദിവാസി സ്ത്രീ മിനിയേയും 13 ഉം, ഒമ്പതും വയസുള്ള മക്കളേയുമാണ് തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയത്. നിലമ്പൂർ ഡി വൈ എസ് പിയുടെ മേൽനോട്ടത്തിൽ പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് അന്വേഷിച്ച് വരികയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
2021ൽ ഭർത്താവുമായി വഴക്കിട്ടാണ് മിനി മക്കളുമായി വീട് വിട്ടുറിങ്ങുന്നത്. ആദ്യ ദിവസം എടക്കര താമസിച്ച ഇവർ പിറ്റേ ദിവസം മഞ്ചേരിയിലെത്തി. അവിടെ വെച്ച് യാചനയിലൂടെ പണം സംഘടിപ്പിച്ച ശേഷം കോഴിക്കോടിന് പോയി. തുടർന്ന് ട്രെയിനിൽ കോയമ്പത്തൂരെത്തി. ഇവിടെ ഭിക്ഷാടനം നടത്തുന്നതിനിടെ മാഫിയയുടെ നിയന്ത്രണത്തിൽ ആവുകയായിരുന്നു.
ജില്ലയിലെ കുപ്രസിദ്ധ ലഹരി വിൽപനക്കാരനെ കാപ്പ ചുമത്തി ജയിലിലടച്ചു
മിനിയെ കാണാതായതിനെ തുടർന്ന് ഭർത്താവ് നൽകിയ പരാതിയിലായിരുന്നു പോലീസിന്റെ അന്വേഷണം. പോത്തുകൽ സി ഐ ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ എസ് ഐ കെ സോമൻ, എസ് സി പി ഒ രാജേഷ്, സി പി ഒ അഖിൽ, സി പി ഒ എം കൃഷ്ണദാസ് എന്നിവരായിരുന്നു കേസന്വേഷണം നടത്തിയത്.

Sharing is caring!