കരിപ്പൂർ വിമാനത്താവളം വഴി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യുവാവ് പോലീസ് പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യുവാവ് പോലീസ് പിടിയിൽ

താനൂർ: അടിവസ്ത്രത്തിൽ ഒളപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി. ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനിൽ നിന്നും 11 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി അബ്ദുൽ റഹൂഫ് (24) ആണ് പോലീസിന്റെ പിടിയിലായത്.

സ്വർണം നേർത്ത പൊടിയാക്കിയ ശേഷം പാക്ക് ചെയ്ത് ഇയാൾ ധരിച്ചിരുന്നു അടിവസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 188 ​ഗ്രാം വരുന്ന 24 ക്യാരറ്റ് സ്വർണമാണ് ഇയാൾ കടത്തിയത്.
താനൂരിൽ വിദ്യാർഥി മുങ്ങി മരിച്ചു
കസ്റ്റംസ് പരിശോധനയെല്ലാം മറികടന്ന് ഫെറോക്ക് റയിൽവേ സ്റ്റേഷനിലേക്ക് പ്രീ പെയ്ഡ് ടാക്സിയിൽ യാത്ര ചെയ്യവേയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അടിവസ്ത്രത്തിൽ തുന്നൽ അധികമായി കാണപ്പെട്ടത് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വർണ പാക്കറ്റ് കണ്ടെത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!