ഉമ്മൻ ചാണ്ടി ജന മനസ്സ് തൊട്ടറിഞ്ഞ ജന നായകൻ അഡ്വ. വി.എസ് ജോയ്

ഉമ്മൻ ചാണ്ടി ജന മനസ്സ് തൊട്ടറിഞ്ഞ ജന നായകൻ അഡ്വ. വി.എസ് ജോയ്

മലപ്പുറം: ഉമ്മൻ ചാണ്ടി ജന മനസ്സ് തൊട്ടറിഞ്ഞ ജന നായകനാണെന്ന് മഹിളാ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ ഉമ്മൻ‌ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി പ്രസിഡന്റ്‌ അഡ്വ വി.എസ് ജോയ് പറഞ്ഞു. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ പി ഷഹർബാൻ അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, സംസ്ഥാന സെക്രട്ടറിമാരായ ആമിന മോൾ,ടി വനജ,മുൻ പ്രസിഡന്റ്‌ ഉഷാനായർ, കെ.എം ഗിരിജ,അഡ്വ ബീന ജോസഫ്, ജിഷ പടിയൻ,വത്സല പള്ളിക്കൽ എന്നിവർ സംസാരിച്ചു.

Sharing is caring!