മൺസൂൺ ബംപര്‍ ഒന്നാം സമ്മാനം പരപ്പനങ്ങാടിയിലെ കുടുംബശ്രീ പ്രവർത്തകർക്ക്

പരപ്പനങ്ങാടി: മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റ് ഒന്നാം സമ്മാനം അടിച്ചത് മലപ്പുറത്ത്. പരപ്പനങ്ങാടിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചത്. MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. പാലക്കാട് നിന്ന് വിറ്റ ടിക്കറ്റാണ്. പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്.
കൂട്ടമായി നില്ക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളോട് ഒരു സുഹൃത്ത് ചോദിച്ചാണ് നിങ്ങള്‍ക്കാര്‍ക്കെങ്കിലും ടിക്കറ്റ് വേണോയെന്ന്. 250 രൂപയാണ് വിലയെന്ന് കേട്ടപ്പോള്‍ എല്ലാവരും ഒന്ന് മടിച്ചു. പിന്നീട് 50 രൂപ ഓരോരുത്തരും പങ്കിട്ടെടുത്താണ് ടിക്കറ്റ് വാങ്ങിയത്.
റോഡിലൂടെ പോയിരുന്ന വയോധികന്റെ തകരഷീറ്റ് കഴുത്തിൽ വീണ് മരിച്ചു
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി