റോഡിലൂടെ പോയിരുന്ന വയോധികൻ തകരഷീറ്റ് കഴുത്തിൽ വീണ് മരിച്ചു

റോഡിലൂടെ പോയിരുന്ന വയോധികൻ തകരഷീറ്റ് കഴുത്തിൽ വീണ് മരിച്ചു

കാറ്റില്‍ പറന്നുവീണ തകര ഷീറ്റ് കഴുത്തില്‍ വീണ് വയോധികന് ദാരുണാന്ത്യം. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലി (75) ആണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. റോഡിലൂടെ നടന്ന് പോകുമ്പോള്‍ കാറ്റില്‍ അടുത്തുള്ള കെട്ടിടത്തില്‍ നിന്ന് ഷീറ്റ് പറന്ന് കഴുത്തില്‍ വീഴുകയായിരുന്നു.

അപകടത്തില്‍ മുറിവേറ്റ് വീണ കുഞ്ഞാലിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Sharing is caring!