നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരുക്ക്
നിലമ്പൂർ: കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്ക്. അരീക്കോട് ക്യാമ്പിലെ പോലീസുകാരനായ അഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. കരുളായി നെടുങ്കയം മാഞ്ചീരി കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.
ഇന്ന് രാവിലെ 8:00 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഈ പ്രദേശത്ത് തണ്ടർബോൾട്ട് നിരന്തരം പരിശോധന നടത്തി വരാറുണ്ട്. പതിവ് പരിശോധനകൾക്കിടയാണ് തണ്ടർബോൾട്ട് സംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തത്. തുടർന്ന് സംഘാംഗങ്ങൾ ഓടി രക്ഷപ്പെട്ടു
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
എന്നാൽ അഹമ്മദ് ബഷീർ എന്ന ഉദ്യോഗസ്ഥന് ഓടി രക്ഷപ്പെടാൻ ആയില്ല. ഇദ്ദേഹത്തിൻ്റെ കൈക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഉടൻതന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]