നാൽപത് യുവതീ യുവാക്കൾക്ക് വിവാഹമൊരുക്കി ജാമിയ നൂരിയ്യയിലെ പൂർവ വിദ്യാർഥികൾ
പട്ടിക്കാട്: സമൂഹ വിവാഹം സംഘടിപ്പിച്ച് ജാമിയ നൂരിയ്യ അറബിക് കോളജിലെ പൂര്‍വ വിദ്യാര്‍ഥിക്കൂട്ടായ്മയായ ഓസ്‌ഫോജന. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നാല്‍പ്പത് യുവതീയുവാക്കളുടെ വിവാഹസ്വപ്‌നമാണ് ഓസ്ഫോജനയുടെ ഇടപെടലിലൂടെ യാഥാര്‍ഥ്യമായത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലാണ് പട്ടിക്കാട് ജാമിയ നൂരിയ്യ അറബിക് കോളേജ്.
മലപ്പുറം, പാലക്കാട്, വയനാട്, എറണാകുളം, നീലഗിരി ജില്ലകളില്‍ നിന്നുള്ളവരാണ് വൈവാഹിക ജീവതത്തിലേക്ക് കടന്നത്. പതിനെട്ട് മുസ്ലിം, രണ്ട് ഹിന്ദു വധൂവരന്മാരാണ് അവരവരുടെ മതാചാരപ്രകാരം വിവാഹിതരായത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വിവാഹത്തില്‍ പങ്കെടുത്ത 20 പെണ്‍കുട്ടികള്‍ക്കും 10 പവന്‍വീതം സ്വര്‍ണാഭരണവും വിവാഹവസ്ത്രവും നല്‍കിയപ്പോള്‍ വരന് മഹറായി ഒരുപവന്‍ സ്വര്‍ണവും വിവാഹവസ്ത്രങ്ങളുമാണ് നല്‍കിയത്. രണ്ടായിരംപേര്‍ക്ക് ബിരിയാണിയും ഇരുനൂറുപേര്‍ക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. അത്രതന്നെയാളുകള്‍ ചടങ്ങില്‍ പങ്കെടുക്കുകയുംചെയ്തു.
മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍, ഏലംകുളം ബാപ്പുമുസ്ലിയാര്‍, പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ., മുന്‍മന്ത്രി അഡ്വ. നാലകത്ത് സൂപ്പി, ഷാജി അരിപ്ര, വി. ശശികുമാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ബഷീര്‍ ഫൈസി ചെരക്കാപ്പറമ്പ്, സുലൈമാന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
ഹൈന്ദവാചാര ചടങ്ങുകള്‍ക്ക് മണികണ്ഠശര്‍മ പൂജാരി നേതൃത്വംനല്‍കി. സഫ മക്ക റിയാദ്, ശിഫ അല്‍ജസീറ യു.എ.ഇ. എന്നീ സ്ഥാപനങ്ങളാണ് ആവശ്യമായ സാമ്പത്തികസഹായം നല്‍കിയത്.
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]